Kerala
ഇടുക്കിയില്‍ കാട്ടാന മധ്യവയസ്‌കയെ ചവിട്ടിക്കൊന്നു
ആന നിലയുറച്ചതിനാല്‍ മൃതദേഹമെടുക്കാന്‍ വൈകി
![](https://assets.sirajlive.com/2023/01/ari-komban-wild-elephant-idukki.jpg)
ഇടുക്കി | ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. പെരുവന്താനത്ത് മധ്യവയസ്‌കയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മാഈല്‍ (45) 45 ആണ് മരിച്ചത്.
പെരുവന്താനത്ത് ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറക്ക് സമീപം കൊമ്പന്‍ പാറയിലാണ് സംഭവം. വനത്തോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണിത്. ആന ഇപ്പോഴും പ്രദേശത്ത് നിലയുറച്ചതിനാല്‍ മൃതദേഹത്തിന് അടുത്തേക്ക് പോകാന്‍ ഏറെ സമയമെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം മാറ്റിയത്.
---- facebook comment plugin here -----