Connect with us

Kerala

പാലപ്പള്ളി റബ്ബര്‍ എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം; തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലപ്പള്ളി റബ്ബര്‍ എസ്റ്റേറ്റിലാണ് 45 കാട്ടാനകള്‍ എത്തിയത്

Published

|

Last Updated

തൃശൂര്‍  | തൃശൂരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാന കൂട്ടമിറങ്ങി. പാലപ്പള്ളി റബ്ബര്‍ എസ്റ്റേറ്റിലാണ് 45 കാട്ടാനകള്‍ എത്തിയത്.എസ്റ്റേറ്റില്‍ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ആനകളെ ആദ്യം കണ്ടത്. തലനാരിഴക്കാണ് ഇവര്‍ ആനകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.

നിലവില്‍ ആനകള്‍ ഇവിടെ തന്നെ തമ്പടിച്ചിരിക്കുകയാണ്. ഇവരെ തിരികെ കാട്ടിലേക്ക് അയക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.

ഇവിടെ കാട്ടാനകള്‍ എത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ കാട്ടാനകള്‍ എത്തുകയും ഒരു കട നശിപ്പിക്കുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest