Connect with us

Kerala

പാലക്കാട് ഐ ഐ ടി കാമ്പസിനകത്ത് കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച് തുരത്തി

Published

|

Last Updated

പാലക്കാട് | പാലക്കാട് ഐ ഐ ടി കാമ്പസിനകത്ത് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. പതിനേഴോളം ആനകളാണ് കാമ്പസിന്റെ മതില്‍ക്കെട്ട് തകര്‍ത്ത് അകത്ത് കയറിയത്. കഞ്ചിക്കോട് വലിയേരിയിലാണ് കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം ആദ്യമെത്തിയത്. നാട്ടുകാര്‍ പടക്കം പൊട്ടിച്ചതോടെ വിരണ്ട ആനക്കൂട്ടം നേരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാമ്പസിലേക്ക് കയറുകയായിരുന്നു.

ഐ ഐ ടിയുടെ പുതിയ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്ത് രണ്ട് മണിക്കൂറോളം സമയമാണ് കാട്ടാനകള്‍ തമ്പടിച്ചത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ച് ആനകളെ തിരികെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

---- facebook comment plugin here -----

Latest