Kerala
കാട്ടില്‍ മതി കാട്ടു നീതി' ; പടമലയില്‍ നാട്ടുകാരുടെ വന്‍പ്രതിഷേധം
സ്ത്രീകളടക്കം നൂറ് കണക്കിന് പേരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്

വയനാട് | വന്യജീവി ആക്രമണത്തിനെതിരെ വയനാട് പടമലയില്‍ നാട്ടുകാരുടെ പന്തംകൊളുത്തി പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥക്കെതിരെയാണ് പ്രതിഷേധം. പടമല പള്ളിയില്‍ നിന്ന് കുറുക്കന്‍മൂല ജംഗ്ഷനിലേക്കാണ് പന്തംകൊളുത്തി പ്രതിഷേധം. ‘കാട്ടില്‍ മതി കാട്ടു നീതി’ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. സ്ത്രീകളടക്കം നൂറ് കണക്കിന് പേരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്
വന്യജീവി ശല്യം രൂക്ഷമാണെന്ന് വനം വകുപ്പിനെ അറിയിച്ചിട്ടും യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ധനസഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം വയനാട് പടമലയില്‍ അജീഷിനെ ആക്രമിച്ചു കൊന്ന കാട്ടാന ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. നആന ബാവലി മേഖലയിലെ ഉള്‍ക്കാട്ടില്‍ തുടരുകയാണ്. നാളെ പുലര്‍ച്ചെ ദൗത്യം പുനരാരംഭിക്കും
ബുധനാഴ്ച രാവിലെയാണ് പടമല പള്ളിക്ക് സമീപം വെണ്ണമറ്റത്തില്‍ ലിസിയുടെ പുറകെ കടുവ എത്തിയത്. ഐക്കരക്കാട്ട് സാബുവിന്റെ വീടിന് സമീപത്തേക്കാണ് കടുവ കയറിയത്. കാട്ടാന ചവിട്ടിക്കൊന്ന പനച്ചിയില്‍ അജീഷിന്റെ വീടിന് സമീപത്താണ് കടുവയും എത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.