Connect with us

International

യു എസിലെ ഹവായിയില്‍ കാട്ടുതീ: മരണപ്പെട്ടവരുടെ എണ്ണം 111 ആയി

ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.

Published

|

Last Updated

ഹവായി | അമേരിക്കയില്‍ ഹവായിയിലെ മൗയി ദ്വീപിലുണ്ടായ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 111 ആയി. ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.

കാട്ടുതീ പടര്‍ന്നുപിടിച്ച പല ഭാഗങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കേണ്ടതുള്ളതിനാല്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്ന് മൗയി പോലീസ് മേധാവി ജോണ്‍ പെല്ലെഷിയര്‍ പറഞ്ഞു.

തീപ്പിടിത്തത്തില്‍ 2000ത്തോളം വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തിയമര്‍ന്നിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ശക്തമായ കാറ്റ് വീശിയിട്ടും ഹവായി ഇലക്ട്രിക് കമ്പനി വൈദ്യുതി വിച്ഛേദിക്കാതിരുന്നതാണ് തീ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.