Connect with us

International

അമേരിക്കയെ നടുക്കി വീണ്ടും കാട്ടുതീ ശക്തിപ്രാപിച്ചു

അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയെ നടുക്കിയ കാട്ടുതീ വീണ്ടും ശക്തിപ്രാപിച്ചു. ലോസ് ആഞ്ചല്‍സില്‍ രണ്ടു മണിക്കൂറില്‍ അയ്യായിരം ഏക്കറിലേക്ക് വീണ്ടും തീ പടര്‍ന്നതോടെ രാജ്യം ആശങ്കയിലായി.

തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. കാട്ടുതീയില്‍ നിന്ന് ലോസ് ആഞ്ചല്‍സ് ഒരു വിധം രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും തീ രൂക്ഷമായി പടരാന്‍ തുടങ്ങിയത്. അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു.

ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുന്നു. ഏഴിടത്തായാണ് ലോസ് ആഞ്ചല്‍സില്‍ കാട്ടുതീ പടരുന്നത്. ഇതില്‍ രണ്ടിടത്തെ വലിയ കാട്ടുതീ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19,000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി.

Latest