Connect with us

Kerala

വന്യജീവി ആക്രമണം:വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാര്‍ഥികള്‍

പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

Published

|

Last Updated

കോട്ടയം | വന്യജീവി ആക്രമണങ്ങല്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാര്‍ഥികള്‍ രംഗത്ത്. എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക്  കോട്ടയം ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

അധ്യാപകരുടെ പിന്തുണയോടെ പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ ധര്‍ണയും തെരുവുനാടകമുള്‍പ്പെടെയുള്ള പ്രതിഷേധ കലാപരിപാടികളും സംഘടിപ്പിച്ചു.
വന്യജീവി ആക്രമണം സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മനുഷ്യ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ അതിന് പകരമായി പണം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. 70ഓളം വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയത്.

പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കലയിലൂടെയും മറ്റും കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Latest