Connect with us

Kerala

വന്യജീവി ആക്രമണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നാളെ

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

Published

|

Last Updated

തിരുവനന്തപുരം | വന്യജീവി ആക്രമണത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നാളെ ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുകയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

അതിനിടെ, അതിരപ്പിള്ളിയില്‍ അവശ നിലയില്‍ കണ്ടെത്തിയ കാട്ടാനക്ക് ചികിത്സ നല്‍കാന്‍ കോടനാട് നിന്ന് മെഡിക്കല്‍ സംഘമെത്തി.

ആനയെ പുഴയുടെ സമീപത്തേക്ക് ഇറക്കാനുള്ള ശ്രമം നടന്നുവരികയാണ്. ആനക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

Latest