Connect with us

Kerala

വയനാട് മൂടക്കൊലിയില്‍ പന്നി ഫാമില്‍ വന്യജീവി ആക്രമണം

പ്രാഥമിക ഘട്ടത്തില്‍ പന്നിയുടെ ജഡത്തില്‍ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

|

Last Updated

വയനാട്| വയനാട് മൂടക്കൊലിയില്‍ പന്നിഫാമില്‍ വന്യജീവിയുടെ ആക്രമണം. പന്നിയെ കൊന്ന് തിന്ന നിലയില്‍ കണ്ടെത്തി. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് സംഭവം. കടുവ ആക്രമിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

രാവിലെ ജോലിക്കെത്തിയ ഫാമിലെ ജീവനക്കാരാണ് സംഭവം കണ്ടത്. 34 പന്നികളാണ് ഫാമിലുണ്ടായിരുന്നത്. ഇതില്‍ 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്നും 14 എണ്ണം മാത്രമാണ് ബാക്കിയുള്ളതെന്നും ഫാം ഉടമ പറഞ്ഞു. അടുത്തകാലത്തായാണ് ഫാമില്‍ വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വനത്തില്‍ നിന്നും പന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ പന്നിയുടെ ജഡത്തില്‍ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ക്ഷീരകര്‍ഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം സ്ഥിതിചെയ്യുന്നത്.

 

 

 

Latest