Kerala
വന്യജീവി ആക്രമണം: ഉന്നതാധികാര സമിതി രൂപവത്കരിച്ച് സര്‍ക്കാര്‍
മുഖ്യമന്ത്രി ചെയര്‍മാനും വനം മന്ത്രി വൈസ് ചെയര്‍മാനുമായാണ് സമിതി രൂപവത്കരിച്ചത്.
തിരുവനന്തപുരം | സംസ്ഥാനത്ത് വ്യാപകമാകുന്ന വന്യജീവി ആക്രമണം നടയാന്‍ ഉന്നതാധികാര സമിതി രൂപവത്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി ചെയര്‍മാനും വനം മന്ത്രി വൈസ് ചെയര്‍മാനുമായാണ് സമിതി രൂപവത്കരിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. തങ്ങള്‍ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്ന് ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണിത്. ജില്ലാ കലക്ടറുടെ ചര്‍ച്ചയില്‍ ബന്ധുക്കള്‍ തൃപ്തരായില്ല.
50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബന്ധുക്കള്‍. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചക്ക് 12ന് സി സി എഫ് ഉള്‍പ്പെടെയുള്ളവരുടെ യോഗം കലക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.