Connect with us

Kerala

വന്യജീവി ആക്രമണം; വയനാട്ടില്‍ നാളെ യു ഡി എഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എൽ ഡി എഫും

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം സംഭവിച്ച പശ്ചാത്തലത്തിലാണ് ഭരണ, പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ഹർത്താൽ പ്രഖ്യാപിച്ചത്.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ നാളെ യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എൽ ഡി എഫും ഹർത്താൽ പ്രഖ്യാപിച്ചു. കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം സംഭവിച്ച പശ്ചാത്തലത്തിലാണ് ഭരണ, പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് ഹർത്താൽ പ്രഖ്യാപിച്ചത്. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

വന്യജീവികള്‍ കാടിറങ്ങി തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നാണ് എൽ ഡി എഫിന്റെ ആവശ്യം.

കുറുവ ദ്വീപിലെ വാച്ചര്‍ വി പി പോളാണ് ഇന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് പോളിനെ ആന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പോളിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയനാട്ടില്‍ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് പോള്‍. നേരത്തെ മാനന്തവാടി പടമല സ്വദേശി അജീഷിനെ കാട്ടാന വീട്ടുവളപ്പിലേക്ക് കടന്ന് കൊലപ്പെടുത്തിയിരുന്നു.

Latest