farmer suicide
വന്യമൃഗ ശല്യം; കൃഷി ഉപേക്ഷിക്കേണ്ടിവന്ന കര്‍ഷകന്‍ ജീവനൊടുക്കി
അയ്യന്‍കുന്ന് മുടിക്കയം സുബ്രഹ്മണ്യന്‍ (71) ക്യാന്‍സര്‍ ബാധിതന്‍ ആയിരുന്നു
കണ്ണൂര്‍ | വന്യമൃഗ ശല്യത്തെത്തുടര്‍ന്നു കൃഷി ഉപേക്ഷിക്കേണ്ടിവന്ന കര്‍ഷകന്‍ ജീവനൊടുക്കി. കണ്ണൂര്‍ അയ്യന്‍കുന്നില്‍ മുടിക്കയം സുബ്രഹ്മണ്യന്‍ (71) ആണ് മരിച്ചത്. ക്യാന്‍സര്‍ ബാധിതന്‍ ആയിരുന്നു.
വന്യമൃഗ ശല്യം കാരണം രണ്ടേക്കര്‍ ഭൂമിയില്‍ കൃഷി നടത്താന്‍ കഴിയാതെ സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വര്‍ഷമായി വാടക വീട്ടിലാണു താമസിക്കുന്നത്. സ്ഥലം ഉള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ അര്‍ഹതയുണ്ടായില്ല.
കൃഷി നടത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു പിതാവെന്നു മകള്‍ സൗമ്യ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കട ഹര്‍ജി തയ്യാറാക്കി വെച്ച ശേഷമായിരുന്നു കര്‍ഷകന്റെ ആത്മഹത്യ. ദുരിതങ്ങള്‍ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും ഹര്‍ജിയിലുണ്ട്.
പേരാവൂരില്‍ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നല്‍കാനായിരുന്നു സങ്കട ഹര്‍ജി തയ്യാറാക്കിയത്. ഇത് കൊടുക്കാന്‍ കാത്തുനില്‍ക്കാതെ തന്നെ സുബ്രഹ്മണ്യന്‍ ജീവനൊടുക്കുകയായിരുന്നു.