Editors Pick
യു എസ് തിരഞ്ഞെടുപ്പിൽ 2020 ആവർത്തിക്കുമോ? ട്രംപിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ബൈഡനും
80 കഴിഞ്ഞ രാഷ്ട്രീയക്കാരന് ഒരവസരം കൂടി അമേരിക്കൻ ജനത നൽകുമോ എന്ന് പരിശോധിക്കാനാണ് തന്റെ മത്സരമെന്ന് ബൈഡൻ
വാഷിംഗ്ടൺ | 2024 ൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 80 കഴിഞ്ഞ രാഷ്ട്രീയക്കാരന് ഒരവസരം കൂടി അമേരിക്കൻ ജനത നൽകുമോ എന്ന് പരിശോധിക്കാനാണ് തന്റെ മത്സരമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡൻ.
അമേരിക്കൻ ജനാധിപത്യത്തിനു വേണ്ടി പ്രധിരോധത്തിലേർപ്പെടലാണ് തന്റെ ധൗത്യമെന്നു പ്രഖ്യാപിച്ച ബൈഡൻ 2021 ജനുവരി ആറിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ തലസ്ഥാനം ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടാണ് തന്റെ രണ്ടാം ഊഴത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
‘നാല് വർഷങ്ങൾക്ക് മുമ്പ് പ്രസിഡന്റ് പദവിക്ക് വേണ്ടി ഒരുങ്ങിയപ്പോൾ ഞാൻ പറഞ്ഞിരുന്നു നമ്മൾ അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന്. ഇപ്പോഴും അങ്ങനെ തന്നെ’ – ബൈഡൻ പറഞ്ഞു. ഇത് സംതൃപ്തരായിരിക്കേണ്ട സമയമല്ലെന്നും അതുകൊണ്ടാണ് രണ്ടാമതും താൻ ഇലക്ഷന് വേണ്ടി ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്ക് പാർട്ടിയുടെ സംവിധാനം അമേരിക്കയിലെ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയ അദ്ദേഹം സ്ത്രീകളുടെ ആരോഗ്യസംരക്ഷണം, സാമൂഹിക സുരക്ഷക്കുള്ള നടപടികൾ വെട്ടിച്ചുരുക്കുക, പുസ്തകങ്ങൾ നിരോധിക്കുക പോലോത്ത അവരുടെ രീതികൾക്കെതിരെ പോരാടാനും പ്രതിജ്ഞ ചെയ്തു. മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുദ്രാവാക്യത്തെയും അദ്ദേഹം വിമർശിച്ചു.
വാസ്തവത്തിൽ ബൈഡന്റെ രണ്ടാം മത്സരം റിപ്പുബ്ലിക്കൻ പാർട്ടിക്ക് ഒരേ സമയം ചരിത്രപരമായ ഒരു മുന്നേറ്റവും അതെ പോലെ തന്നെ ഒരു ഭാഗ്യപരീക്ഷണവും കൂടിയാണ്. 2020ൽ ബൈഡനോട് പരാജയപ്പെട്ട ട്രംപ് രണ്ടാം ഊഴത്തിന് തയ്യാറെടുക്കുന്നു വെന്നത് രണ്ട് മുൻ പ്രസിഡന്റുമാരെയും പറ്റിയുള്ള ജനങ്ങളുടെ വിലയിരുത്തൽ കൂടി ആയി മാറും.