Connect with us

ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം (എല്‍ ടി ടി ഇ) തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് തമിഴ് സംഘടന പ്രസിഡന്റ് പി.നെടുമാരന്റെ പ്രസ്താവന ചര്‍ച്ചയാവുന്നു. ശ്രീലങ്കയില്‍ രാജപക്സെ ഭരണം അവസാനിച്ചതിനാലാണ് പുതിയ വെളിപ്പെടുത്തലുമായി എത്തുന്നതെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രഭാകരന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. പ്രഭാകരന്‍ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ അറിവോടെയാണെന്നുമാണു നെടുമാരന്‍ തഞ്ചാവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വീഡിയോ കാണാം

Latest