National
31ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും; കടുത്ത വിഷാദത്തിലും ഒറ്റപ്പെടലിലുമെന്ന് പ്രജ്വല്‍ രേവണ്ണ
ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട് .അതിനാല്‍ നിയമനടപടികളുമായി സഹകരിക്കും.
ന്യൂഡല്‍ഹി | ലൈംഗിക പീഡനക്കേസുകളില്‍ മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നില്‍ ഹാജരാകുമെന്ന് പ്രജ്വല്‍ രേവണ്ണ. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു വീഡിയോയില്‍ പ്രജ്വല്‍ രേവണ്ണ പറയുന്നു. ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട് .അതിനാല്‍ നിയമനടപടികളുമായി സഹകരിക്കും. അതേ സമയം താന്‍ വിഷാദത്തിലും ഒറ്റപ്പെടലിലും ആണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എവിടെയാണെന്ന് വെളിപ്പെടുത്താത്തതിന് ജെഡിഎസ് നേതാവിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.വിദേശത്ത് ഞാന്‍ എവിടെയാണെന്നതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ നല്‍കാത്തതിന് എന്റെ കുടുംബാംഗങ്ങളോടും എന്റെ കുമാരണ്ണയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എനിക്കെതിരെ ഒരു കേസും ഉണ്ടായിരുന്നില്ല. ഞാന്‍ പോയിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍, എനിക്കെതിരെയുള്ള ആരോപണങ്ങള്‍ യൂട്യൂബില്‍ കണ്ടു. എന്റെ അഭിഭാഷകന്‍ മുഖേന ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ട് എസ്‌ഐടിക്ക് കത്തും എഴുതി- പ്രജ്വല്‍ രേവണ്ണ പറഞ്ഞു
എച്ച്ഡി ദേവഗൗഡ തന്റെ ചെറുമകനായ പ്രജ്വലിനോട് ഇന്ത്യയിലേക്ക് മടങ്ങാനും പോലീസില്‍ കീഴടങ്ങാനും ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് പ്രജ്വലിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ 33 കാരനായ ഹസന്‍ എംപി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് നിരവധി കേസുകളാണ് നേരിടുന്നത്. ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 26 ന് പ്രജ്വല്‍ രാജ്യം വിട്ടു.