Kerala
മന്ത്രിയാക്കണമെന്ന് വീണ്ടും ആവശ്യപ്പെടും; ഏറ്റുമുട്ടാനുറച്ച് തോമസ് കെ തോമസ്
കോഴയാരോപണത്തിന്റെ പേരില്‍ പിന്മാറില്ലെന്ന നിലപാട് പാര്‍ട്ടിയെ അറിയിച്ചു. മന്ത്രിയായില്ലെങ്കിലും എ കെ ശശീന്ദ്രനെ മാറ്റാന്‍ തോമസ് കെ തോമസ് നീക്കം ആരംഭിച്ചു.
തിരുവനന്തപുരം | മന്ത്രി സ്ഥാനത്തിനായി ഏറ്റുമുട്ടാനുറച്ച് തോമസ് കെ തോമസ്. തന്നെ മന്ത്രിയാക്കണമെന്ന് വീണ്ടും ആവശ്യപ്പെടും. കോഴയാരോപണത്തിന്റെ പേരില്‍ പിന്മാറില്ലെന്ന നിലപാട് പാര്‍ട്ടിയെ അറിയിച്ചു.
മന്ത്രിയായില്ലെങ്കിലും എ കെ ശശീന്ദ്രനെ മാറ്റാന്‍ തോമസ് കെ തോമസ് നീക്കം ആരംഭിച്ചു. ഉപ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്കും മുന്നണിക്കും കത്ത് നല്‍കും.
അതിനിടെ, കൂറുമാറ്റക്കോഴ വിഷയത്തില്‍ എന്‍ സി പിക്ക് മുഖ്യമന്ത്രി ഒന്നിലേറെ തവണ മുന്നറിയിപ്പു നല്‍കിയിരുന്നതായുള്ള വിവരം പുറത്തുവന്നു. തന്നെ കാണാനെത്തിയ ചാക്കോയോടും ശശീന്ദ്രനോടും ഇക്കാര്യം പറഞ്ഞു. മുന്നറിയിപ്പ് കണക്കിലെടുക്കാത്തതില്‍ മുഖ്യമന്ത്രി നീരസം പ്രകടിപ്പിക്കുകയും ചെയ്തു.