Editors Pick
ബിഎസ്എന്‍എല്‍ സിമ്മുകള്‍ ഡിസംബര്‍ 31-ന് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമോ ?
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ഡിസംബര്‍ 31മുതല്‍ നിങ്ങളുടെ സിംകാര്‍ഡ് പ്രവര്‍ത്തിക്കാതിരിക്കാന്‍ സാദ്ധ്യതയുണ്ട്.
താങ്കള്‍ ഒരു ബി.എസ്.എന്‍ വരിക്കാരനാണോ. എങ്കില്‍ ചില ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ പ്രകാരം ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ ഡിസംബര്‍ 31മുതല്‍ നിങ്ങളുടെ സിംകാര്‍ഡ് പ്രവര്‍ത്തിക്കാതിരിക്കാന്‍ സാദ്ധ്യതയുണ്ട്.
1 4ഏ സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടില്ല എങ്കില്‍ .
BSNL അതിന്റെ നെറ്റ്വര്‍ക്ക് 4ഏ ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു, ഉപയോക്താക്കള്‍ അവരുടെ നിലവിലുള്ള 2G/3G സിമ്മുകള്‍ 4ഏനെറ്റ്വര്‍ക്കിന് അനുയോജ്യമായ സിമ്മുകളിലേക്ക് മാറേണ്ടതുണ്ട്.പല തവണ 4G യിലേക്ക് മാറുന്നുവെന്ന അറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ വര്‍ഷാവസാനത്തോടെ അത് പൂര്‍ത്തീകരിക്കുമെന്നാണറിയുന്നത്.
2. സാധുതയുള്ള ഒരു പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്തിട്ടില്ലെങ്കില്‍
ഉപയോക്താക്കള്‍ അവരുടെ സേവനങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നതിന് സാധുവായ പ്ലാന്‍ ഉപയോഗിച്ച് അവരുടെ ആടചഘ സിമ്മുകള്‍ റീചാര്‍ജ് ചെയ്യേണ്ടതുണ്ട്. മറ്റു ദാതാക്കളെ അപേക്ഷിച്ച് വളരെ ഉദാരമായ വാലിഡിറ്റി പ്ലാനുകളാണ് ബി.എസ്.എന്‍ എല്ലിനുള്ളത്. ചില റീചാര്‍ജ്ജുകളില്‍ നാല് മാസം വരെ ഇന്‍കമിംഗ് കട്ടാകില്ലെന്ന പ്രത്യേകതയുമുണ്ട്.
3. ഉപഭോക്താവിനെ പരിചയപ്പെടുത്താനായുള്ള KYC പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍
BSNL ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനും അവരുടെ സിമ്മുകള്‍ സജീവമായി നിലനിര്‍ത്തുന്നതിനും KYC പ്രക്രിയ പൂര്‍ത്തിയാക്കാനായി സ്വന്തം ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതുണ്ട്.
ഈ നടപടികള്‍ നിങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ ബിഎസ്എന്‍എല്‍ സിം ഡിസംബര്‍ 31-ന് പ്രവര്‍ത്തനം നിര്‍ത്തിയേക്കാം.