Connect with us

National

ജനം എന്നില്‍ വിശ്വസിച്ചു; മൂന്നാം തവണയും സര്‍ക്കാറുണ്ടാക്കുമെന്ന് മോദി

സര്‍ക്കാര്‍ രൂപീകരണത്തിനായി മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി |  മൂന്നാം തവണയും കേന്ദ്രഭരണം കൈയാളാന്‍ അവസരം തന്നതിന് നന്ദി പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മോദി എന്‍ഡിഎ സഖ്യം മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയത്. ബിജെപിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി പറയുന്നു.

ഇന്ന് മംഗളമായൊരു ദിനമാണ്. തുടര്‍ച്ചയായ മൂന്നാം തവണ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോവുകയാണ് ബിജെപി. ജനം എന്നില്‍ വിശ്വസിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണ്.ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ വിജയം നേടാനായെന്നും മോദി പറഞ്ഞു.

 

ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തി. സര്‍ക്കാര്‍ രൂപീകരണത്തിനായി മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Latest