Connect with us

Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; എ കെ ഷാനിബ്

മുഖ്യമന്ത്രിയാകാന്‍ വി ഡി സതീശന്‍ എല്ലാവരേയും ചവിട്ടിമെതിക്കുന്നു.

Published

|

Last Updated

പാലക്കാട് | പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ കെ ഷാനിബ്. വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഷാനിബ് വ്യക്തമാക്കി.

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ കടുത്ത ആരോപണങ്ങളാണ് ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്.വിഡി സതീശനും ഷാഫി പറമ്പിലും തീരുമാനിക്കുന്നത് പോലെയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നടക്കുന്നത്. ആ തീരുമാനത്തിന് എതിര് പറയുന്നവരെ അടിച്ചമര്‍ത്തുകയും പരിഹസിക്കുകയാണെന്നും ഷാനിബ് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് കേള്‍ക്കാന്‍ തയ്യാറാകാത്ത ആളാണ് സതീശന്‍. സതീശനു ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രി ആകാന്‍ എല്ലാവരെയും ചവിട്ടി മെതിക്കുകയാണ് വിഡി സതീശനെന്നും ഷാനിബ് ആരോപിച്ചു.

ബിജെപിയുമായി ചേര്‍ന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് വി ഡി സതീശന്‍. അധികാരത്തിനു വേണ്ടി അദ്ദേഹം എന്തും ചെയ്യും. തന്റെ സ്ഥാനാര്‍ഥിത്വം ഒരിക്കലും ബി ജെ പിക്ക് അനുകൂലമായിരിക്കില്ല. പകരം ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനുമുള്ള മറുപടിയായിരിക്കും. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.