Connect with us

National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും; ബിഎസ്പി അധ്യക്ഷ മായാവതി

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നും മായാവതി പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നും മായാവതി പറഞ്ഞു. കഴിഞ്ഞ മാസം ആകാശ് ആനന്ദിനെ  രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഉടന്‍ വിരമിച്ചേക്കുമെന്ന് മാധ്യമങ്ങളില്‍ സൂചനകളുണ്ടായിരുന്നു.

അതില്‍ കഴമ്പില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ബിഎസ്പി അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.  ജന്മദിനത്തില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

കോണ്‍ഗ്രസും എസ്.പിയും വ്യവസായികളുടെ പാര്‍ട്ടിയാണ്. ബി.എസ്.പി പാവങ്ങളുടെ പാര്‍ട്ടിയാണെന്നും ബി.ജെ.പിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടി ബി.എസ്.പി മാത്രമാണെന്നും മായാവതി പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തില്‍ ചേരാന്‍ ബി.എസ്.പി തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ബി.എസ്.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരുമായും സഖ്യത്തിനില്ലെന്ന് മായാവതി വ്യക്തമാക്കി.

 

 

 

Latest