Connect with us

National

അര്‍ജുനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യണം; മന്ത്രി പിഎ മുഹമ്മദ് റിയാസ്‌

ദൗത്യസംഘവുമായി കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ കൂടിക്കാഴ്ച നടത്തുമെന്നും റിയാസ് പറഞ്ഞു.

Published

|

Last Updated

അങ്കോല | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഷിരൂരിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടക സര്‍ക്കാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുങ്ങള്‍ വിദഗ്ധര്‍ക്ക് വെള്ളത്തിലിറങ്ങി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ട്.എന്നാല്‍ ദൗത്യ സംഘം ഒരുതരത്തിലും പിന്നോട്ടു പോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ദൗത്യസംഘവുമായി കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ കൂടിക്കാഴ്ച നടത്തുമെന്നും റിയാസ് പറഞ്ഞു.

ദുരിതബാധിത മേഖലയില്‍ നിലവില്‍ കോഴിക്കോട് എംപി എംകെ രാഘവന്‍,എം എല്‍ എമാരായ സച്ചിന്‍ ദേവ്,എകെഎം അഷറഫ്, ലിന്റോ ജോസഫ് എന്നിവര്‍ ഉണ്ട്.

 

Latest