Connect with us

kodiyeri@press

രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി നേരിടും: കോടിയേരി

സര്‍ക്കാര്‍ കീഴടങ്ങില്ല : ഇന്നലെ നടന്നത് തല്ല്കിട്ടേണ്ട സമരം

Published

|

Last Updated

കണ്ണൂര്‍ കെ റെയിലിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലക്ട്രേറ്റില്‍ കയറി കല്ലിടുക, സെക്രട്ടേറിയറ്റില്‍ കയറി കല്ലിടുക, ശരിക്കും അടി കിട്ടേണ്ട സമരമല്ലേ ഇന്നലെ നടത്തിയത്. സമരക്കാര്‍ക്കെതിരെ പോലീസ് സംയമനം പാലിക്കുകയായിരുന്നു. കെ റെയിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല. ഇപ്പോള്‍ നടക്കുന്നത് ഹൈക്കോടതി വിധിക്ക് എതിരായ സമരമാണെന്നും കോടിയേരി പറഞ്ഞു.

ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നം പ്രത്യേകം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി മാത്രമേ ഭൂമി ഏറ്റെടുക്കൂ. സാമൂഹിക ആഘാത പഠനത്തിനുള്ള കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ ഒന്നും സമ്മതിക്കില്ല എന്നാണ് നിലപാട്. എടുത്തുകൊണ്ടുപോയെന്ന് കരുതി കല്ലിന് ക്ഷാമമൊന്നുമില്ല. കേരളത്തില്‍ കല്ലില്ലെങ്കില്‍ അടുത്ത സംസ്ഥാനത്തുപോയി കല്ലുകൊണ്ടുവരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.