Connect with us

Kerala

മോദിയുടെ കിരാത ഭരണത്തിനെതിരെ ഇഞ്ചോടിഞ്ച് പോരാടും: കെ സി വേണുഗോപാല്‍

തൃശൂരിലെ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം വേണുഗോപാല്‍ സ്ഥിരീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം | മോദിയുടെ കിരാത ഭരണത്തിനെതിരെ ഇഞ്ചോടിഞ്ച് പോരാടുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തില്‍ മത്സരം നടക്കുന്നത് യു ഡി എഫും എല്‍ ഡി എഫും തമ്മിലാണെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി ജെ പിയും സി പി എമ്മും യോജിച്ച് നീക്കം നടത്തുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. ബി ജെ പിക്കു വേണ്ടി പി ആര്‍ വര്‍ക്ക് നടത്തുന്നത് സി പി എമ്മാണ്. എവിടെയെങ്കിലും ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയാല്‍ സി പി എം മൂന്നാമതാകും.

തൃശൂരിലെ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം വേണുഗോപാല്‍ സ്ഥിരീകരിച്ചു. തൃശൂരിന് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണ് മുരളീധരന്‍. ടി എന്‍ പ്രതാപന്‍ തൃശൂരിലെ തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ടി എന്‍ പ്രതാപന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest