പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരായ അവിശ്വാസ പ്രമേയം ഇന്ന് പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. വൈകുന്നേരം നാല് മണിക്കാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കുക. ഭരണപക്ഷത്ത് നിന്നും പല കക്ഷികളും കൂറുമാറിയത് ഇമ്രാന്‍ ഖാന് ഭീഷണിയാണ്. എങ്കിലും കസേര സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.
ഞായറാഴ്ച ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്‍ വലിയ റാലി നടത്തിയിരുന്നു. അതില്‍ ഏകദേശം 10 ലക്ഷം പേര്‍ പങ്കെടുത്തതായാണ് അവകാശവാദം. താന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് റാലിയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളും റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ റാലിയില്‍ ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എതിരെ ശക്തമായ പ്രതിഷേധമുയരും. ഇമ്രാന്‍ ഖാന്റെ ഭരണത്തില്‍ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും എങ്ങനെ വര്‍ദ്ധിച്ചുവെന്ന് ജനങ്ങളോട് പറയുമെന്നും പ്രതിപക്ഷ കക്ഷി നേതാക്കള്‍ പറഞ്ഞു.
വീഡിയോ കാണാം