Connect with us

National

ആശമാരുടെ വേതനം വര്‍ധിപ്പിക്കും; കേന്ദ്രമന്ത്രി ജെപി നദ്ദ

രാജ്യസഭയില്‍ സിപിഐ അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

ന്യൂഡല്‍ഹി|ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കേരളത്തിന് തുകയൊന്നും നല്‍കാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. രാജ്യസഭയില്‍ സിപിഐ അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് ജെപി നദ്ദ പറഞ്ഞു. എന്‍ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. യോഗത്തില്‍ ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും നദ്ദ വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ല. കേരളത്തിന്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആശമാര്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു.

 

 

Latest