Connect with us

Ongoing News

സ്വര്‍ണത്തിലെത്തുമോ ജാവലിന്‍?; പ്രതീക്ഷയോടെ നീരജും രാജ്യവും

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോ ഫൈനല്‍ ഇന്ന്.

Published

|

Last Updated

ബുഡാപെസ്റ്റ് | ജാവലിന്‍ ത്രോയിലെ സ്വര്‍ണ പ്രതീക്ഷയില്‍ ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര ഇന്നിറങ്ങും. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഇന്നാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.45നാണ് മത്സരം.

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ചോപ്ര ഫൈനല്‍ ഉറപ്പിച്ചിരുന്നു. 88.77 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം കലാശത്തിന് യോഗ്യത നേടിയത്. ഇതോടെ 2024ലെ പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും നീരജ് ചോപ്ര കരസ്ഥമാക്കി. ചോപ്രയുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനവും കരിയറിലെ നാലാമത്തെ മികച്ച പ്രകടനവുമായിരുന്നു ഇത്.

ഇന്ത്യയുടെ ഡി പി മനു, കിഷോര്‍ ജെന എന്നിവരും ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഇതാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ഫൈനലിലെത്തുന്നത്.

 

Latest