Connect with us

International

ഉചിതമായ സമയത്ത് ഹമാസിനൊപ്പം ചേരും: ഹിസ്ബുല്ല

ഞങ്ങള്‍ പൂര്‍ണ സജ്ജമാണ്, സമയം വരുമ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഹിസ്ബുല്ല ഡപ്യൂട്ടി ചീഫ് അറിയിച്ചു.

Published

|

Last Updated

ബെയ്‌റൂട്ട്| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഹമാസിന് പൂര്‍ണ പിന്തുണയെന്ന് ലെബനനിലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല. ഉചിതമായ സമയത്ത് ഹമാസിനൊപ്പം ചേരുമെന്ന് ഹിസ്ബുല്ല അറിയിച്ചു. സംഘര്‍ഷം യാതൊരു അയവുമില്ലാതെ ഒരാഴ്ച പിന്നിടുമ്പോഴാണ് ഹിസ്ബുല്ല ഡെപ്യൂട്ടി ചീഫ് നെയിം ഖാസിമിന്റെ പ്രഖ്യാപനം.

ഈ സംഘര്‍ഷത്തില്‍ ഹിസ്ബുല്ലയും ഭാഗമാണ്, ഞങ്ങളുടെ വീക്ഷണവും പദ്ധതിയും അനുസരിച്ച് അത് തുടരുകയും ചെയ്യും. ഞങ്ങള്‍ പൂര്‍ണ സജ്ജമാണ്, സമയം വരുമ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഹിസ്ബുല്ല ഡപ്യൂട്ടി ചീഫ് നെയിം ഖാസിം അറിയിച്ചു. കഴിഞ്ഞ ദിവസം ലബനനില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

 

 

Latest