Connect with us

Editors Pick

നീറ്റ് പരീക്ഷാഫലം റദ്ദാക്കുമോ? എന്തിനാണ് സൈലം സുപ്രീംകോടതിയില്‍ പോയത്

പരീക്ഷാ നടത്തിപ്പില്‍ വ്യാപക തിരിമറിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സൈലം സുപ്രീംകോടതിയെ സമീപിച്ചത്.

Published

|

Last Updated

നീറ്റ് പരീക്ഷാഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് സൈലം ആവശ്യപ്പെടാന്‍ കാരണം പരീക്ഷാ നടത്തിപ്പില്‍ വ്യാപക തിരിമറിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്. ഇത്തവണത്തെ പരീക്ഷാഫലത്തെക്കുറിച്ച് വലിയ അവിശ്വാസവും സംശയവും ഉണ്ടെന്ന് സൈലം പറയുന്നു.

ഗ്രേസ്മാര്‍ക്ക് കൊടുത്തവരാണ് ആദ്യ 100 റാങ്കിലും ഉള്ളതെന്നതാണ് സംശയം ജനിപ്പിക്കുന്നത്. 720ല്‍ 720 നേടി ഒന്നാം റാങ്ക് നേടിയ 67ല്‍ 47 പേരും ഗ്രേസ്മാര്‍ക്ക് ആനുകൂല്യം പറ്റിയവരാണ്. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിശദീകരിക്കുന്നുമില്ല. മാത്രമല്ല ഒരേ സ്ഥാപനത്തില്‍ നിന്നുള്ള പലര്‍ക്കും ആദ്യ റാങ്കില്‍ ഇടം കിട്ടിയത് കൂടുതല്‍ സംശയം ഉണ്ടാക്കുന്നു. സാധാരണ 600ല്‍ അധികം മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പ്രവേശനം കിട്ടാറുണ്ട്. എന്നാല്‍ ഇത്തവണ 660 നു മുകളില്‍ മാര്‍ക്ക് ലഭിച്ചാലേ രക്ഷയുള്ളൂ.

സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ ഇടപെടല്‍ ഇതിനു പിന്നില്‍ ഉണ്ടോ എന്ന് വിദ്യാര്‍ത്ഥികളും സംശയിക്കുന്നുണ്ട്. നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അതിനാല്‍ പുനര്‍ മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിക്കണമെന്നാണ് സൈലത്തിന്റെ ആവശ്യം. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് എന്‍ ടി എയുടെ നിലപാട്.

 

 

Latest