Connect with us

Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, വയനാട്ടില്‍ പ്രചാരണത്തിന് ഇറങ്ങും; കെ മുരളീധരന്‍

തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും നേരത്തെ മുരളീധരന്‍ പറഞ്ഞിരുന്നു

Published

|

Last Updated

തിരുവനന്തപുരം|പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എന്നാല്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും നേരത്തെ മുരളീധരന്‍ പറഞ്ഞിരുന്നു.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് പ്രചാരണത്തിനിറങ്ങുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയത്. നെഹ്റു കുടുംബം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മാറി നില്‍ക്കാനാകില്ലെന്നും പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest