Connect with us

National

തെലങ്കാനയില്‍ മത്സരിക്കില്ല, കോണ്‍ഗ്രസിനെ പിന്തുണക്കും; വൈ.എസ്. ശര്‍മിള

നവംബര്‍ 30നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ.എസ് ശര്‍മിള. എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും ശര്‍മിള വ്യക്തമാക്കി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇളയ സഹോദരിയും മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ മകളുമാണ് ശര്‍മിള.

ശര്‍മിളയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലയനം സംബന്ധിച്ച് ശര്‍മിള സോണിയ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നവംബര്‍ 30നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലം അറിയാം.

 

 

Latest