Connect with us

vc issue in kerala

ചാന്‍സലറായി തുടരില്ല; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍

സര്‍ക്കാര്‍ പകരം സംവിധാനം ആലോചിക്കണം; ആരോടും പരാതിയില്ല

Published

|

Last Updated

തിരുവനന്തപുരം | സര്‍വകലാശാലകളുടെ ചന്‍സലര്‍ പദവി ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പകരം സംവിധാനം സര്‍ക്കാര്‍ ആലോചിക്കണം. തനിക്ക് ആരോടും പരാതിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.

താന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല. തന്നെ വിമര്‍ശിക്കാം. എന്നാല്‍ ഭരണഘടന സ്ഥാപനങ്ങളെ വിമര്‍ശകര്‍ മാനിക്കണം. ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. അക്കാഡമിക കാര്യത്തില്‍ എന്തിനാണ് രാഷ്ട്രീയം കലര്‍ത്തുന്നത്. സംവാദങ്ങള്‍ ഭരണഘടനയും ചട്ടങ്ങളും പാലിച്ചായിരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.