Kerala
കേന്ദ്രത്തിനെതിരായ സമരത്തോട് സഹകരിക്കില്ല; തീരുമാനമെടുത്ത് യു ഡി എഫ്
'സാമ്പത്തിക പ്രതിസന്ധിക്ക് കേരള സര്‍ക്കാറും ഉത്തരവാദികളാണ്. സമരത്തോട് സഹകരിച്ചാല്‍ കുറ്റക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രമാണെന്നു വരും.'
തിരുവനന്തപുരം | കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ യു ഡി എഫ് പങ്കെടുക്കില്ല. യു ഡി എഫ് ഏകോപന സമിതി യോഗത്തിന്റെതാണ് തീരുമാനം.
സാമ്പത്തിക പ്രതിസന്ധിക്ക് കേരള സര്‍ക്കാറും ഉത്തരവാദികളാണെന്ന് യോഗം വിലയിരുത്തി. സമരത്തോട് സഹകരിച്ചാല്‍ കുറ്റക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രമാണെന്നു വരും. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിനു മുമ്പ് എല്‍ ഡി എഫ് സമരം പ്രഖ്യാപിച്ചത് ശരിയായില്ല.
തീരുമാനം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും.
---- facebook comment plugin here -----