Connect with us

Kerala

ഇനി സിപിഎമ്മിലേക്കില്ല, കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കില്ല; കലാ രാജു

ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.

Published

|

Last Updated

കൊച്ചി|സിപിഎമ്മിലേക്ക് ഇനി ഇല്ലെന്നും കൗണ്‍സിലര്‍ സ്ഥാനം രാജി വെയ്ക്കില്ലെന്നും കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു. ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും. നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും കലാ രാജു വ്യക്തമാക്കി. കൗണ്‍സിലിന് മുന്നോടിയായിട്ടുള്ള എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഭരണപക്ഷം എതിര്‍ക്കപ്പെടേണ്ട തീരുമാനങ്ങള്‍ കൊണ്ടുവന്നാല്‍ എതിര്‍ക്കുമെന്നും കലാ രാജു കൂട്ടിച്ചേര്‍ത്തു.

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ പാര്‍ട്ടി നേതാക്കള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സിപിഎം കൗണ്‍സിലര്‍ കല രാജു വ്യക്തമാക്കിയിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി. കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും വാഹനത്തിലേക്ക് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും കല രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയതില്‍ കൂത്താട്ടുകുളം പോലീസ് കേസെടുത്തത്. സിപിഎം ഏരിയ സെക്രട്ടറിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കൂത്താട്ടുകുളം നഗരസഭാ ചെയര്‍ പേഴ്‌സനും മൂന്നാം പ്രതി വൈസ് ചെയര്‍മാനുമാണ്.

 

 

Latest