Connect with us

Kerala

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; ആവശ്യമെങ്കില്‍ നിയമസഭയില്‍ മുണ്ട് വിരിച്ചിരിക്കാനും മടിയില്ല: പി വി അന്‍വര്‍

പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നത് നിയമപരമായി പരിശോധിച്ചു വരികയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

Published

|

Last Updated

മലപ്പുറം| നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് വ്യക്തമാക്കി പിവി അന്‍വര്‍ എം എല്‍ എ. താന്‍ പ്രതിപക്ഷത്തിന്റെ ഭാഗമല്ല. ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്ര ബ്ലോക്കാക്കി തനിക്ക് അനുവദിക്കേണ്ടിവരുമെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം നിയമസഭയില്‍ എവിടെ ഇരിക്കണമെന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിക്കുമെന്നും വേറെ സീറ്റ് വേണമെന്ന് സ്പീക്കര്‍ക്ക് കത്ത് കൊടുക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ വോട്ടുവാങ്ങി ജയിച്ചു എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ സ്ഥിതിക്ക് കസേരയില്‍ ഇരിക്കാന്‍ എനിക്ക് യോഗ്യത ഉണ്ടാകില്ല. കുറച്ച് വോട്ട് എന്റെയും ഉണ്ടല്ലോ. എന്റെ വോട്ടിനെ അടിസ്ഥാനപ്പെടുത്തി ആണെങ്കില്‍ തറയില്‍ മുണ്ടുവിരിച്ച് ഇരിക്കാനുള്ള യോഗ്യതയല്ലേ എനിക്കുള്ളൂ. അങ്ങനെ ഇരുന്നുകൊള്ളാം. നല്ല കാര്‍പ്പറ്റാണ്. തോര്‍ത്തുമുണ്ട് കൊണ്ട് പോയാല്‍ മതിയെന്നും പി വി അന്‍വര്‍ പറഞ്ഞു.

പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നത് നിയമപരമായി പരിശോധിച്ചു വരികയാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

Latest