Connect with us

kc venugopal

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എടുത്തുചാടി തീരുമാനമെടുക്കില്ല: കെ സി വേണുഗോപാല്‍

രാഹുലിന്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യാ സഖ്യം എടുത്തു ചാടി തീരുമാനവുമെടുക്കില്ലെന്ന് എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാല്‍. ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുമായും കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കൂ.

രാഹുലിന്റെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചും പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനിക്കും. രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. കെ മുരളീധരനുണ്ടായ തിരിച്ചടി പാര്‍ട്ടി ഗൗരവമായി പരിഗണിക്കും. കെ മുരളീധരനെ തൃശ്ശൂരില്‍ നിര്‍ത്തിയത് പാര്‍ട്ടിയാണ്.

രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയന്‍ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

 

Latest