sitharam yechuri@press
സില്‍വര്‍ലൈന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ: സീതാറാം യെച്ചൂരി
ഹിന്ദുത്വ അജന്‍ഡ മറികടക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യും
കണ്ണൂര്‍ | സില്‍വര്‍ലൈന്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും ഇതിന് പാര്‍ട്ടിയുടെ കേന്ദ്ര നേതൃനേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിന് ആവശ്യമുള്ള പദ്ധതിയാണിതെന്നുംകണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ യെച്ചൂരി പറഞ്ഞു . മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല. യാത്രികമായി ഇരുപദ്ധതിയേയും താരതമ്യം ചെയ്യരുത്. ഇരു പദ്ധതിയുടേയും നഷ്ടപരിഹാരം മാറ്റമുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ഹിന്ദുത്വ അജന്‍ഡ മറികടക്കാനുള്ള പദ്ധതി ആസൂത്രം ചെയ്ത് നടപ്പാക്കും. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ മതേതര സമൂഹം ഒന്നിക്കേണ്ടത്. ദളിത് മതേതര സംഘടനകളുമായി ചേര്‍ന്ന് പ്രതിരോധം തീര്‍ക്കും. ഇടത് ജനാധിപത്യ ബദലിനുള്ള ശ്രമം ശക്തമാക്കുമെന്നും ഹിന്ദി മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി ഈ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിക്കും.
രാജ്യത്ത് സി പി എമ്മും കര്‍ഷ-തൊഴിലാളി വര്‍ഗ ബഹുജന സംഘടനകളും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വര്‍ഗീയ വിഷയങ്ങള്‍ ഉയര്‍ത്തി ഹൈജാക്ക് ചെയ്യുകയാണ്. അതിനാണ് ഹിജാബ് പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
അസമില്‍ വര്‍ഗീയത ശക്തിപ്പെട്ട് വരികയാണ്. അതിന് ഭാവിയില്‍ വളരെയേറെ പ്രത്യാഘാതം ഉണ്ടാവും. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.