National
നുഴഞ്ഞു കയറ്റം തടയും; ബംഗ്ലാദേശ് അതിര്‍ത്തിയിലേത് പോലെ ഇന്ത്യ - മ്യാന്‍മര്‍ അതിര്‍ത്തി സംരക്ഷിക്കും: അമിത് ഷാ
കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ 600 മ്യാന്‍മര്‍ സൈനികരാണ് ഇന്ത്യയിലേക്ക് കടന്നത്.

ന്യൂഡല്‍ഹി | ഇന്ത്യയിലേക്കുള്ള മ്യാന്‍മര്‍ സൈനികരുടെ നുഴഞ്ഞു കയറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം പോലീസ് കമാന്‍ഡോകളുടെ പാസിങ് ഔട്ടിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശ് അതിര്‍ത്തി പോലെ ഇന്ത്യ – മ്യാന്‍മര്‍ അതിര്‍ത്തി സംരക്ഷിക്കും.മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം തടയുമെന്നും അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ 600 മ്യാന്‍മര്‍ സൈനികരാണ് ഇന്ത്യയിലേക്ക് കടന്നത്. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഫ്രീ മൂവ്മെന്റ് റെജിം ഇന്ത്യ ഒഴിവാക്കിയെക്കും. ഇതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് അയല്‍ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ വിസ ആവശ്യമാവും.
ഇന്ത്യ – മ്യാന്‍മര്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ തമ്മില്‍ വംശീയവും കുടുംബപരവുമായ ബന്ധം നില നില്‍ക്കുന്നതിനാല്‍ 1970 ലാണ് ഫ്രീ മൂവ്മെന്റ് റെജിം നിലവില്‍ വന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരെ ഉടന്‍ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മിസോറാം സര്‍ക്കാര്‍ ഇന്ന് കേന്ദ്രത്തെ സമീപിച്ചു. മ്യാന്‍മറിലെ വിമത സൈന്യവും – ജുണ്ട ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായപ്പോള്‍ നൂറുകണക്കിന് മ്യാന്‍മര്‍ സൈനികര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മിസോറാം സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സൈനികരെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്.