Connect with us

Kerala

രാജ്ഭവൻ രാഷ്ട്രീയ നിയമനം നടത്തിയെന്ന് തെളിയിച്ചാൽ രാജിവെക്കും: ഗവർണർ

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് ഗവർണർ

Published

|

Last Updated

ന്യൂഡൽഹി | രാജ്ഭവൻ രാഷ്ട്രീയ നിയമനങ്ങൾ നടത്തിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അങ്ങനെ നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ രാജിവെക്കുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആർ എസ് എസ് നോമിനിയെ നിയമിച്ചിട്ടില്ലെന്നും അധികാരം മറികടന്ന് താൻ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ ഗുരുതര ആരോഗപണങ്ങളും ഗവർണർ ഉയർത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് ഗവർണർ ആരോപിച്ചു. കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിൽ താൻ ഇടപെടും. അക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

ധനമന്ത്രിയെ പുറത്താക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. മന്ത്രി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ജനത്തെ അറിയിക്കുകയാണ് ചെയ്തത്. മന്ത്രിയിൽ തനിക്കുള്ള അപ്രീതിയാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

വിസിമാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകാൻ തിങ്കളാഴ്ച വരെ സമയം നീട്ടി നൽകിയതായും ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ശമ്പളം തിരിച്ചുപിടിക്കാൻ തീരുമാനിച്ചിട്ടില്ല. വിസിമാരുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest