ഋഷി സുനകിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതില്‍ ഇന്ത്യക്ക് ഒരു പാട് പഠിക്കാനുണ്ട് എന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാല്‍ 45ാം ദിവസം ലിസ് ട്രസ് രാജിവെച്ചൊഴിഞ്ഞതിലാണ് ഇന്ത്യക്ക് യഥാര്‍ഥ പാഠമുള്ളത്. നികുതി വെട്ടിക്കുറക്കല്‍ നയം നടപ്പാക്കിയതാണല്ലോ ലിസ് ട്രസിന്റെ രാജിയില്‍ കലാശിച്ചത്. ഇന്ത്യയില്‍ നോട്ട് നിരോധനത്തില്‍ ജനം നട്ടം തിരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത് എന്നെ പച്ചക്ക് കത്തിച്ചോളൂ എന്നായിരുന്നു. പൊളിഞ്ഞു പാളീസായ ആ അബദ്ധത്തിന്റെ പേരില്‍ ആരെങ്കിലും ഇവിടെ അധികാരമുപേക്ഷിച്ചോ? കൊവിഡ് ബാധിച്ച് മരിച്ച മനുഷ്യരുടെ മൃതദേഹം നദിയിലൊഴുകിയിട്ട് ആരെങ്കിലും കസേര വിട്ടിറങ്ങിയോ? ലോക്ക് ഡൗണില്‍ നാടെത്താന്‍ നടന്ന് നടന്ന് മരിച്ചു വീണ മനുഷ്യര്‍ക്ക് വേണ്ടി ആരെങ്കിലും രാജിവെച്ചോ? ഋഷി സുനകിന്റെ ആരോഹണമല്ല, ലിസ് ട്രസിന്റെ അവരോഹണമാണ് പ്രധാനം.
വീഡിയോ കാണാം