യുക്രൈന് എതിരായ യുദ്ധം റഷ്യ കടുപ്പിക്കുകയാണ്. കൂടുതല്‍ നഗരങ്ങളില്‍ റഷ്യന്‍സേന ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. എങ്കിലും പൗരന്മാര്‍ക്ക് ആയുധങ്ങള്‍ നല്‍കി യുക്രൈന്‍ ആവിഷ്‌കരിച്ച പ്രതിരോധ തന്ത്രം റഷ്യക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. നാലായിരത്തോളം റഷ്യന്‍ സൈനികരെ വധിച്ചുവെന്നാണ് യുക്രൈന്റ അവകാശവാദം. അതുകൊണ്ട് തന്നെ യുക്രൈന് മേല്‍ കനത്ത പ്രഹരമേല്‍പ്പിച്ച് തന്നെ മുന്നോട്ട് പോകുകയാണ് റഷ്യ. ജനവാസ കേന്ദ്രങ്ങളും ആശുപത്രികളും വരെ റഷ്യ ബോംബിട്ട് തകര്‍ക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വീഡിയോ കാണാം
---- facebook comment plugin here -----