Connect with us

National

അവസാന നിമിഷം വരെ എന്‍സിപിയില്‍ തുടരും: അജിത് പവാര്‍

പൊതുജനക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും പവാര്‍.

Published

|

Last Updated

പൂനെ| അവസാന നിമിഷം വരെ നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) തുടരുമെന്ന് ആവര്‍ത്തിച്ച് അജിത് പവാര്‍. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാരണവുമില്ലാതെ, എന്നെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഒരു ഊഹാപോഹങ്ങളിലും വീഴാതെ ഞാന്‍ എന്റെ ജോലിയില്‍ തുടരുകയാണെന്ന് അജിത് പവാര്‍ പറഞ്ഞു.

നിങ്ങളുടെ മനസ്സിലും നിരവധി ചോദ്യങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ എന്റെ അവസാന നിമിഷം വരെ ഞാന്‍ എന്‍സിപിയില്‍ പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്താക്കി.

പൊതുജനക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും പവാര്‍ കൂട്ടിചേര്‍ത്തു.

 

Latest