Connect with us

Kerala

കനത്ത ചൂടിന് ആശ്വാസമേകാന്‍ വേനല്‍മഴയെത്തും?; സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനം കൊടും ചൂടിന്റെ പിടിയില്‍ അമര്‍ന്നിരിക്കേ, ആശ്വാസമേകാന്‍ വേനല്‍ മഴയെത്തും. ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴക്ക് കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചു. അടുത്താഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളിലാണ് മഴ ലഭിക്കും.

ചൊവ്വാഴ്ച വൈകീട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്.

 

Latest