Connect with us

Kerala

നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കും; അജിത് കുമാറിന്റെ സ്ഥാനചലനത്തില്‍ നിര്‍ണായകമായത് സിപിഐയുടെ കത്ത്

സിപിഐയുടെ സമ്മര്‍ദത്തിന് പിറകെ എം വി ഗോവിന്ദന്‍ മുഖ്യമമന്ത്രിയുമായി ബന്ധപ്പെടുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സ്ഥാന ചലനത്തില്‍ നിര്‍ണായകമായത് സിപിഐയുടെ കത്തെന്ന് റിപ്പോര്‍ട്ട്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റുന്നതില്‍ തീരുമാനം വൈകവെ സിപിഐ നടത്തിയ സമ്മര്‍ദ തന്ത്രം ഫലം കാണുകയായിരുന്നു.ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ സിപിഐ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തു നല്‍കുകയായിരുനന്ു.

സിപിഐയുടെ സമ്മര്‍ദത്തിന് പിറകെ എം വി ഗോവിന്ദന്‍ മുഖ്യമമന്ത്രിയുമായി ബന്ധപ്പെടുകയായിരുന്നു. അജിത് കുമാറിനെതിരെ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനും എം വി ഗോവിന്ദന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റില്‍ എത്തി എഡിജിപിയെ മാറ്റാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചത. വൈകീട്ടു വരെ എഡിജിപിയെ മാറ്റുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മെല്ലെപ്പോക്കു തുടര്‍ന്നതോടെയാണ് സിപിഐ സംസ്ഥാന നേതൃത്വം നിലപാടു കടുപ്പിച്ചത്.