Connect with us

school gun fire

തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി : ജോ ബൈഡന്‍

സ്‌കൂള്‍ വെടിവെപ്പ് വാര്‍ത്തകേട്ട് താന്‍ തളര്‍ന്നുപോയി

Published

|

Last Updated

ടെക്‌സസ് | അമേരിക്കയിലെ ടെക്സസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപികയുമടക്കം 21 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന്‍. സ്‌കൂളിലെ വെടിവെപ്പ് വാര്‍ത്തകേട്ട് താന്‍ തളര്‍ന്നുപോയി. ലോകത്ത് ഒരിടത്തുമില്ലാത്ത തരത്തിലാണ് യു എസ് സ്‌കൂളുകളില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. പുതിയ ആക്രമണ പശ്ചാത്തലത്തില്‍ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ബൈഡന്‍ പറഞ്ഞു.

സ്‌കൂളിലെ വെടിവെപ്പ് ഹൃദയഭേദകമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും. ഉവാള്‍ഡെയിലെ മനുഷ്യരുടെ വേദനക്കൊപ്പമാണ് വൈറ്റ് ഹൗസുമുള്ളതെന്നും അവര്‍ക്ക് നീതി ഉറപ്പാക്കും.

 

---- facebook comment plugin here -----

Latest