Connect with us

National

സ്വർണക്കടത്ത് കേസ് കേരളത്തിൽ നിന്ന് മാറ്റുമോ? ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം കോടതി ഇന്ന് പരിഗണിക്കും.

സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാൽ കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇ ഡിയുടെ ആവശ്യം. നിലവില്‍ എറണാകുളം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിന്റെ മുഴുവൻ നടത്തിപ്പും ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇ ഡി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.