Education Notification
നിങ്ങള്‍ നന്നായി പ്രസംഗിക്കുമോ? അവസരമുണ്ട്
സംസ്ഥാന യുവജന കമ്മീഷന്‍ പ്രസംഗ മത്സരത്തിന് അപേക്ഷിക്കാം
കോഴിക്കോട് | ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഈ മാസം അവസാനം കോഴിക്കോട് വെച്ചാണ് പ്രസംഗ മത്സരം.
വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ഇ എം എസ് സ്മാരക ട്രോഫിയും യുവജനദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
അഞ്ച് മിനുട്ടാണ് പ്രസംഗസമയം ലഭിക്കുക. വിഷയം മത്സരത്തിന് അഞ്ച് മിനുട്ട് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18നും 40നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡാറ്റofficial.ksyc@gmail.com എന്ന മെയില്‍ ഐ ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി എം ജി, തിരുവനന്തപുരം- 33) നേരിട്ടോ നല്‍കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 20.
കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടുക. ഫോണ്‍: 8086987262, 0471-2308630.