National
ജീവന്‍ നല്‍കാന്‍ തയ്യാറാണ്, രാജ്യം വിഭജിക്കാന്‍ അനുവദിക്കില്ല: മമത ബാനര്‍ജി
പെരുന്നാളിനോടനുബന്ധിച്ച് നമസ്‌കാരത്തിന് തടിച്ചുകൂടിയ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും മമത ബാനര്‍ജി.
കൊല്‍ക്കത്ത| ജീവന്‍ നല്‍കാന്‍ തയ്യാറാണെന്നും എന്നാലും രാജ്യം വിഭജിക്കാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി. ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കേന്ദ്ര ഏജന്‍സികളോട് യുദ്ധം ചെയ്യണം. എല്ലാവരോടും പോരാടണം, എനിക്ക് വഞ്ചകരുടെ പാര്‍ട്ടിയുമായി യുദ്ധം ചെയ്യണം, എനിക്ക് ഏജന്‍സികളോടും പോരാടണമെന്ന് മമത ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് മന്ത്രിമാരായ അനുബ്രത മൊണ്ഡലും പാര്‍ത്ഥ ചാറ്റര്‍ജിയും പശുക്കടത്ത് കേസിലും ടീച്ചര്‍ റിക്രൂട്ട്‌മെന്റ് കേസിലും അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലാണ്.
മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞ് ചിലര്‍ ബിജെപിയില്‍ നിന്ന് പണം വാങ്ങിയെന്നും മമത കൂട്ടിച്ചേര്‍ത്തു.
പെരുന്നാളിനോടനുബന്ധിച്ച് നമസ്‌കാരത്തിന് തടിച്ചുകൂടിയ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.
എല്ലാവരും ദയവായി ഈദ് ആസ്വദിക്കൂ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈദ് മുബാറക്. ഭയപ്പെടേണ്ട, നിങ്ങളെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഒരുമിച്ചായിരിക്കും. ഞങ്ങള്‍ രാഷ്ട്രം കെട്ടിപ്പടുക്കും. ഞങ്ങള്‍ ഒരുമിച്ച് ലോകം കെട്ടിപ്പടുക്കും, ഞങ്ങള്‍ പോരാടും, ഞങ്ങള്‍ വിജയിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു.