Connect with us

Kerala

സിറാജ് ക്യാമ്പയിന്‍ വിജയിപ്പിക്കുക; സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 

കാരന്തൂര്‍ മര്‍കസ്സുസഖാഫത്തി സുന്നിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 

Published

|

Last Updated

കോഴിക്കോട് |   നാടിനൊപ്പം നാല് ദശകം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സിറാജ് ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ  എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മുഴുവന്‍ മദ്‌റസകളിലും, ദീനീ സ്ഥാപനങ്ങളിലും  ഉസ്താദുമാരും, രക്ഷിതാക്കളും, മാനേജ്‌മെന്റ് പ്രതിനിധികളും, വിദ്യാര്‍ത്ഥികളും ഒത്തു കൂടി ക്യാമ്പയിന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
കാരന്തൂര്‍ മര്‍കസ്സുസഖാഫത്തി സുന്നിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കെ.കെ.അഹമദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വി.പി.എം.ഫൈസി വില്യാപള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, പി.എസ്.കെ.മൊയ്തു ബാഖവി മാടവന, സി.മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രൊഫസര്‍ എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ്, പ്രൊഫസര്‍. കെ.എം.എ.റഹീം, സി.പി.സൈതലവി മാസ്റ്റര്‍ ചെങ്ങര, അഡ്വ.എ.കെ.ഇസ്മാഈല്‍ വഫാ, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, അബ്ദുറഹ്മാന്‍ ദാരിമി കൂറ്റമ്പാറ, കെ.കെ.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, പി.സി.ഇബ്‌റാഹീം മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅഖൂബ് ഫൈസി,  പ്രൊ.യു.സി.അബ്ദുല്‍ മജീദ്, കെ.കെ.മുഹമ്മദ് ഫൈസി വയനാട്, അബ്ദുറഹ്മാന്‍ മദനി ജപ്പു, ഉമര്‍ മദനി പാലക്കാട്, കെ.കെ.എം.കാമില്‍ സഖാഫി മംഗലാപുരം, ഹാജി അബ്ദുന്നാസിര്‍ ഹിശാമി ഊട്ടി, അഹ്മദ് കുട്ടി ബാഖവി ബത്തേരി, ശാദുലി ഫൈസി കൊടക് എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest