Connect with us

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പണിമുടക്കി. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുന്നു എന്നാണ് ഭൂരിഭാഗം പരാതികളും. ഇന്ന് രാവിലെ മുതലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍, ബാങ്കുകള്‍, മാധ്യമസ്ഥാപനങ്ങള്‍,ആരോഗ്യ സംവിധാനങ്ങള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറായി.
ഇന്ത്യ, ഓസ്ട്രേലിയ, ജര്‍മ്മനി, യുഎസ്, യുകെ ഉള്‍പ്പടെ നിരവധി രാജ്യങ്ങളിലെ ഐടി സംവിധാനങ്ങളെ ഈ സൈബര്‍ തകരാര്‍ ബാധിച്ചതായാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ എടിഎമ്മു കളും ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഇതോടെ വിമാനത്താവളങ്ങളില്‍ വലിയ ക്യൂവാണ് നിലനില്‍ക്കുന്നത്. വിമാനക്കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ,ചെക്ക് ഇന്‍ ,ബോര്‍ഡിങ് പാസ് ആക്സസ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്.

Latest