First Gear
വിൻഫാസ്റ്റ് ഇന്ത്യയിലെ പ്ലാന്റ് ജൂൺ 30ന് തുറക്കും
വിൻഫാസ്റ്റ് ഓട്ടോ ലിമിറ്റഡ് ഏഷ്യൻ വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്ലാന്റ് തുറക്കുന്നതെന്നും സ്ഥാപകനും സിഇഒയുമായ ഫാം നാറ്റ് വുവോങ് പറഞ്ഞു.

ചെന്നൈ | വിയറ്റ്നാമീസ് ഇലക്ട്രിക് വെഹിക്കിൾ നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിൽ കേന്ദ്രീകരിക്കുന്നു.വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് ജൂൺ 30ന് തുറക്കുമെന്ന് കമ്പനി അറിയിച്ചു.
വിൻഫാസ്റ്റ് ഓട്ടോ ലിമിറ്റഡ് ഏഷ്യൻ വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്ലാന്റ് തുറക്കുന്നതെന്നും സ്ഥാപകനും സിഇഒയുമായ ഫാം നാറ്റ് വുവോങ് പറഞ്ഞു.
ഉയർന്ന ലോജിസ്റ്റിക്സ് ചെലവുകൾ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും വളർച്ചയ്ക്ക് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിലെ വിൽപ്പനയ്ക്ക് മുൻഗണന നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഹനോയിയിൽ നടന്ന ഒരു ഓഹരി ഉടമകളുടെ യോഗത്തിൽ ജൂൺ 30-ഓടെ ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാന്റ് തുറക്കാനുള്ള പദ്ധതികൾ വൂവോങ് പ്രഖ്യാപിച്ചു.പിന്നാലെ ഒക്ടോബറിൽ ഇന്തോനേഷ്യയിൽ മറ്റൊരു പ്ലാന്റും ആരംഭിക്കും.
നോർത്ത് കരോലിനയിലെ ഫാക്ടറി തുറക്കുന്നത് 2028 വരെ കമ്പനി വൈകിപ്പിച്ചു.നോർത്ത് അമേരിക്കയിലും യൂറോപ്പിലും വാഹന വിൽപ്പന നിലവിൽ വർധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നില്ലെന്ന് ഫാം നാറ്റ് പറഞ്ഞു.ഈ വർഷം വിയറ്റ്നാമിൽ കമ്പനിയുടെ വിൽപ്പന രണ്ട് ലക്ഷം കവിയും എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. 2025 കമ്പനിക്ക് സുപ്രധാന വർഷം ആകുമെന്നും കരുതുന്നു.